സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്‌

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. ഇന്ന് പവന് 480 രൂപ കുറഞ്ഞ് 36,480 രൂപയായി. ഗ്രാമിന് 4560 രൂപയാണ് വില. രണ്ടു ദിവസം കൊണ്ട് 1200 രൂപയാണ് കുറഞ്ഞത്. സ്വര്‍ണ വിലയില്‍ ഈ വര്‍ഷം ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍ നിന്ന് 5,520 രൂപ കുറഞ്ഞിട്ടുള്ളത്.

ആഗോള വിപണിയില്‍ ഔണ്‍സിന് 1,809.41 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തില്‍ ഓഹരി സൂചികകളിലുണ്ടായ മുന്നേറ്റവും കോവിഡ് വാക്സിന്‍ സംബന്ധിച്ച ശുഭസൂചനകളുമാണ് സ്വര്‍ണത്തിന് വിലയിടിയാന്‍ കാരണം. ഒരു ഗ്രാം വെള്ളിക്ക് 60 രൂപയാണ്. 8 ഗ്രാമിന് 480 രൂപയും.

Top