സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വർധനവ്. ഒരു പവൻ സ്വര്‍ണത്തിന് 560 രൂപയാണ് കൂടിയത്. പവന് ഇന്ന് 37,280 രൂപയാണ് വില. ഗ്രാമിന് 4,660 രൂപയും. ഇന്നലെ പവന് 36,720 രൂപയായിരുന്നു വില. മൂന്ന് ദിവസമായി ഒരേ നിരക്കിലായിരുന്നുസ്വര്‍ണ വില. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില ഉയര്‍ന്ന് ഔൺസിന് 1,868.41 ഡോളറാണ് വില. ഡിസംബറിൽ ഇതുവരെ 1360 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്.

നവംബറിൽ പവന് 1,920 രൂപ വരെ കുറഞ്ഞിരുന്നു. വെള്ളി വിലയിലും നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് 65.50 രൂപയാണ് വില. 8 ഗ്രാം വെള്ളിയ്ക്ക് 524 രൂപയും.

Top