സ്വർണ വിലയിൽ ചാഞ്ചാട്ടം

കൊച്ചി: തുടര്‍ച്ചയായ നാലു ദിവസത്തെ വില വർധനവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയിൽ ഇടിവ്. പവന് 160 രൂപ കുറഞ്ഞു 36,720 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിനു 4,590 രൂപയും. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില കുറഞ്ഞിട്ടുണ്ട് . ഔൺസിന് 1,839.30 ഡോളറാണ് വില.

ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,880 രൂപയായിരുന്നു വില. ഒരു മാസം കൊണ്ട് സ്വര്‍ണ വിലയിൽ 1,920 രൂപയുടെ ഇടിവുണ്ടായിരുന്നു. വെള്ളി വിലയിൽ നേരിയ വര്‍ധന. ഒരു ഗ്രാം വെള്ളിയ്ക്ക് 64.01 രൂപയാണ് വില. 8 ഗ്രാം വെള്ളിയ്ക്ക് 512.08 രൂപയും.

Top