ചാരുംമൂട്ടിലെ സ്വര്‍ണ്ണക്കടയില്‍ തീപിടുത്തം; 2 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

ചാരുംമൂട്: അടച്ചിട്ടിരുന്ന സ്വര്‍ണ്ണക്കടയില്‍ തീപിടുത്തം. പടനിലം ക്ഷേത്ര ജംഗ്ഷന് വടക്കു ഭാഗത്തുള്ള ശരവണ സ്വര്‍ണ്ണക്കടയിലാണ് ഇന്ന് വൈകിട്ട് മൂന്നരയോടെ തീപിടുത്തമുണ്ടായത്. കടക്കുള്ളിലെ ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുഴുവനും കത്തിനശിച്ചു.

രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ രജനി പറഞ്ഞു. കായംകുളത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. രണ്ടു ദിവസമായി അടച്ചിട്ടിരുന്ന കടയില്‍ പുക ഉയരുന്നത് പരിസരവാസികളാണ് കണ്ടത്.

Top