നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട് : നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശികളെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റു ചെയ്തത്. അടിവസ്ത്രത്തിനുള്ളിലും ശരീരത്തിലൊളിപ്പിച്ചുമാണ് സ്വര്‍ണക്കടത്തിന് ശ്രമിച്ചത്.

പേസ്റ്റ് രൂപത്തിലാക്കിയ ഒരു കോടി പത്തുലക്ഷം രൂപയുടെ സ്വര്‍ണമാണ് അബുദാബിയില്‍ നിന്ന് കൊണ്ടുവന്നത്.

Top