കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്ന് മാസത്തിനിടെ പിടികൂടിയത് 10.6 കിലോഗ്രാം സ്വര്‍ണം

gold

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു മൂന്ന് മാസത്തിനിടെ 10.6 കിലോഗ്രാം സ്വര്‍ണമാണ് യാത്രക്കാരില്‍ നിന്ന് പിടികൂടിയത്.

കണ്ണൂര്‍ പിണറായി സ്വദേശിയാണ് ആദ്യമായി സ്വര്‍ണം കടത്തുമ്പോള്‍ പിടിയിലായത്. പിന്നീട് കോഴിക്കോട്, കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നുമായിരുന്നു സ്വര്‍ണം പിടികൂടിയത്. പെയിസ്റ്റ് രൂപത്തിലാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിച്ചായിരുന്നു കൂടുതലായും സ്വര്‍ണക്കടത്ത് നടത്തിയിരുന്നത്. മൂന്ന് മാസത്തിനുള്ളില്‍ കോടികളുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി.

Top