തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട ; കാസര്‍ഗോഡ് സ്വദേശി കസ്റ്റഡിയില്‍

Gold-bullion-vault

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട.

ഒന്നേകാല്‍ കോടിയുടെ സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് വിമാനത്താവളത്തില്‍ നിന്നും പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് സ്വദേശി അഹമ്മദ് ഗുഡേ ജംഷീദിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇയാള്‍ ദുബായില്‍ നിന്നാണ് തിരുവനന്തപുരത്തേക്ക് സ്വര്‍ണവുമായി എത്തിയത്.

നാലു കിലോ സ്വര്‍ണമാണ് ജംഷീദ് കടത്താന്‍ ശ്രമിച്ചത്.

Top