നെടുമ്പാശ്ശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട; മൂന്നരക്കിലോ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. മൂന്നരക്കിലോ സ്വര്‍ണം പിടികൂടി. എമര്‍ജന്‍സി ലാമ്പ്, റേഡിയോ എന്നിവയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.

സംഭവത്തില്‍ മൂന്ന് പേരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ റഷീദ്, അബ്ദുല്‍ റഹ്‌മാന്‍, മുസ്തഫ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിലും നെടുമ്പാശ്ശേരിയില്‍ നിന്നും കോടികള്‍ വിലവരുന്ന സ്വര്‍ണ്ണം പിടികൂടിയിരുന്നു.

 

Top