കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 60 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം ക്യാപ്സൂളിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ഇന്ന് രാവിലെയാണ് 1.144 കിലോഗ്രാം സ്വര്‍ണം വിമാനത്താവള അധികൃതര്‍ പിടികൂടിയത്.

ദുബായില്‍ നിന്ന് വന്ന മലപ്പുറം സ്വദേശി ഹസ്‌കര്‍ ആണ് സ്വര്‍ണവുമായി പിടിയിലായത്. വിപണി 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ആറ് ക്യാപ്സ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

Top