കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് രണ്ട് കിലോ സ്വര്‍ണ്ണം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി. വിമാനത്താവള ജീവനക്കാരുള്‍പ്പെടെ ആറുപേരെ റവന്യൂ ഇന്റലിജന്‍സ് കസ്റ്റഡിയിലെടുത്തു.

ദുബായില്‍ നിന്നും രാവിലെ നെടുമ്പാശേരിയിലെത്തിയ തിരുവനന്തപുരം വാമനപുരം സ്വദേശി നജീബിനെയാണ് അര കിലോ തൂക്കമുള്ള നാല് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളുമായി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. നജീബ് വിമാനത്തില്‍ നിന്നിറങ്ങി എമിഗ്രേഷന്‍ ഭാഗത്തുള്ള പുകവലി മുറിയിലേക്ക് പോവുകയായിരുന്നു. അവിടെ വച്ച് ഗ്രൗണ്ട് ഹാന്റ്‌ലിങ് വിഭാഗത്തിലെ ഡ്രൈവര്‍മാരായ പി.എന്‍ മിഥുനും അമല്‍ ഭാസിക്കും സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ കൈമാറുന്നതിനിടെയാണ് ഡിആര്‍ഐ സംഘം മൂവരെയും പിടികൂടിയത്.

Top