തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം പിടികൂടി

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം പിടികൂടി. 550 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. സ്വർണ്ണം കടത്താൻ ശ്രമിച്ച ചെന്നൈ സ്വദേശി മുഹമ്മദ് മാലികിനെ അറസ്റ്റ് ചെയ്തു. പേസ്റ്റ് രൂപത്തിലാക്കി ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്.

ദുബായിൽ നിന്നും രാവിലെയാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. മൂന്ന് ദിവസം മുൻപ് വിമാനത്താവളത്തിൽ നിന്നും 400 ഗ്രാം സ്വർണം പിടികൂടിയിരുന്നു.

Top