തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നിന്ന് സ്വർണം പിടികൂടി: ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നിന്ന് രണ്ട് കിലോ സ്വർണം ഡിആർഐ പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കഴക്കൂട്ടം സ്വദേശി ആരിഫിനെയാണ് ഡി.ആർ.ഐ അറസ്റ്റ് ചെയ്തത്. ഷാർജയിൽ നിന്നും  ആരിഫ് കൊണ്ടുവന്ന  കാർഗോയിൽ നിന്നാണ് സ്വർണം പിടികൂടിയത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം കസ്റ്റംസും പിടികൂടി.

Top