ട്രെയിനില്‍ കടത്തിയ ഒന്നരകിലോ സ്വര്‍ണഭാരണം റെയില്‍വേ പൊലീസ് പിടികൂടി

പാലക്കാട്: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. ഒന്നര കിലോയോളമുള്ള സ്വര്‍ണ്ണാഭരണമാണ് പാലക്കാട് വെച്ച് പിടികൂടിയത്.

തൃശൂരിലേക്ക് ശബരി എക്‌സ്പ്രസില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റെയില്‍വെ പൊലീസ് അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്

Top