നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കോടി രൂപ വിലയുള്ള സ്വർണം പിടിച്ചെടുത്തു

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്നായി ഒരു കോടി രൂപ വിലയുള്ള സ്വർണമാണ് പിടിച്ചെടുത്തത്. ഇരുവരും സ്വർണം കൊണ്ടുവന്നത് ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ്. കൊച്ചി വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് കസ്റ്റംസ് വിഭാഗം ആണ് ഇവരിൽ നിന്നും സ്വർണം പിടിച്ചത്.

ദുബായിൽ നിന്നും സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ വന്ന ഹസീനയിൽ നിന്നുമാണ് 1250 ഗ്രം സ്വർണം പിടിച്ചെടുത്തത്. കുന്നംകുളം സ്വദേശിയാണ് ഹസീന. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന ഷെമി ഷാനവാസിൽ നിന്നും 827 ഗ്രം സ്വർണം പിടിച്ചു. മലപ്പുറം സ്വദേശിയാണ് ഷെമി ഷാനവാസ്. സ്വർണ ബിസ്‌ക്കറ്റ് കഷണങ്ങൾ ആക്കിയാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്. വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് ദിനംപ്രതി കൂടി വരികയാണ്.

Top