കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട ; 11.29 കിലോ സ്വര്‍ണം പിടിച്ചെടുത്തു

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11.29 കിലോ സ്വര്‍ണം പിടിച്ചെടുത്തു. നാലുപേരില്‍ നിന്നാണ് 4.15 കോടി വില വരുന്ന സ്വര്‍ണബിസ്‌ക്കറ്റുകള്‍ പിടികൂടിയത്. മൈക്രോവേവ് അവൻ, മിക്സി, ചിക്കൻ കട്ടിങ്ങ് മെഷീൻ എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

ഷാര്‍ജയില്‍ നിന്ന് വന്ന വയനാട് സ്വദേശി അര്‍ഷാദ്, ബെംഗളുരു സ്വദേശി ബഷീര്‍, ദുബായില്‍ നിന്നെത്തിയ അംസീര്‍, റിയാദില്‍ നിന്നുവന്ന കോഴിക്കോട് സ്വദേശി അബ്ദുള്ള എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാവിലെ അഞ്ച് മണി മുതല്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തിവരികയായിരുന്നു.

Top