കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; നാലുപേർ പിടിയിലായി

gold

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും രണ്ടേകാൽ കോടി രൂപ വില വരുന്ന 4095ഗ്രാം പിടികൂടി. ഫ്ളൈ ദുബായി വിമാനത്തിൽ എത്തിയ നാല് പേരിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിമാഹിൻ, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അർജൻസ, ഷംസുദ്ദീൻ. തമിഴ്‌നാട് തിരുനൽവേലി സ്വദേശി കമൽ മുഹയുദ്ദീൻ എന്നിവരാണ് പിടിയിലായത്. കാലിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. സ്വർണ്ണം കടത്തുന്നത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡിആർഐ എത്തി ഇവരെ പിടികൂടിയത്.

Top