27.56 ലക്ഷം രുപ വിലയുളള സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു

gold

മംഗളൂരു: പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രണ്ടു കേസുകളിലായാണ് 27.56 ലക്ഷം രുപ വിലയുളള സ്വര്‍ണം പിടികൂടിയത്. 27,56,436 രൂപ വിലവരുന്ന സ്വര്‍ണപ്പേസ്റ്റാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്.

കാസര്‍ഗോട് കമ്പാര്‍ സാബിര്‍ മന്‍സിലില്‍ അബൂബക്കര്‍ മുഹമ്മദി(46)യില്‍ നിന്നാണ് 9.80 ലക്ഷം രൂപ വിലവരുന്ന 303.210 ഗ്രാം സ്വര്‍ണപ്പേസ്റ്റ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നെത്തിയ എസ്.ജി. 60 സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ നിന്ന് ഉടമസ്ഥനില്ലാത്ത 549.130 ഗ്രാം സ്വര്‍ണപ്പേസ്റ്റും കസ്റ്റംസ് അധികൃതര്‍ പിടികൂടിയിരുന്നു. ഇതിന് 17,76,436 രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്.

Top