നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ പിടികൂടി. ടിവി സ്റ്റാന്‍ഡിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.

29 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം ദോഹയില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നുമാണ് പിടികൂടിയത്. ഇയാളെ കസ്റ്റഡിയില്‍ എടുത്തു വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Top