ദുബായില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണവുമായെത്തിയ ദമ്പതികള്‍ പിടിയില്‍

ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണവുമായെത്തിയ ദമ്പതികളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.

24 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ദമ്പതികള്‍ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ ഇറങ്ങി ഗ്രീന്‍ ചാനലിലൂടെ പുറത്തേക്ക് കടക്കുമ്പോഴായിരുന്നു ദമ്പതികളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top