നാലു ഗുളികകള്‍, ഒരു കിലോയിലേറ സ്വര്‍ണം; കൊടുവള്ളി സ്വദേശി കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍

കൊച്ചി: വസ്ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയിലേറെ സ്വർണം കൊച്ചി രാജ്യാന്തര വിമാന താവളത്തിൽ പിടികൂടി. ദോഹയിൽ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുൾ ജലീലിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. നാല് ഗുളികളുടെ രൂപത്തിലൊളിപ്പിച്ച് 1066 ഗ്രാം സ്വർണമാണ് കസ്റ്റംസിന്റെ പിടിയിലായത്.

Top