കാട്ടിക്കുളം തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ നിന്ന് 92 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

gold

വയനാട്: കാട്ടിക്കുളം തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ 92 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു. വാഹന പരിശോധനക്കിടെയാണ്‌ സ്വര്‍ണം പിടികൂടിയത്. ഇത് മൂന്ന് കിലോയോളം വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സംഭവത്തില്‍ രണ്ട് പേരെ പിടികൂടിയിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശി നസുറല്‍ ഫുഹാദ് (28), ഓമശേരി പുത്തൂര്‍ സ്വദേശി മുഷ്താഖ് അഹമ്മദ് (34) എന്നിവരാണ് പിടിയിലായത്. ബാഗ്ലൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിലായിരുന്നു ഇരുവരും സ്വര്‍ണ്ണം കടത്തിയിരുന്നത്. സ്വര്‍ണം എവിടെ നിന്ന് എത്തിച്ചുവെന്നതടക്കമുള്ള വിവരങ്ങള്‍ ഇനിയും വെളിവായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Top