കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി; പ്രതി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ്1514 ഗ്രാം സ്വര്‍ണം പിടികൂടിയത്.

കോഴിക്കോട് ഒഞ്ചിയം സ്വദേശി കുഞ്ഞബ്ദുള്ളയെ കസ്റ്റഡിയില്‍ എടുത്തു. എമര്‍ജന്‍സി ലാമ്പിനുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

Top