ജയ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; പിടികൂടിയത് രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വർണ്ണം

ജയ്പൂർ: രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം ജയ്പൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുകയായിരുന്ന രണ്ട് പേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നും ഇന്ന് രാവിലെ ജയ്പൂരിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഒരാളില്‍ നിന്ന് 3,497 ഗ്രാം ( 1.95 കോടി രൂപ ) സ്വർണവും മറ്റൊരു യാത്രക്കാരനില്‍ നിന്ന് 254 ഗ്രാം സ്വർണവും ( 14.19 ലക്ഷം ) കണ്ടെത്തി. ഷൂവിലെ സ്പീക്കറിലും ഒളിപ്പിച്ച് കടത്തുകയായിരുന്ന സ്വര്‍ണ്ണമാണ് കണ്ടെടുത്തത്.

Top