മാല മോഷണം;മൂന്നംഗ സംഘം പിടിയില്‍

ആലപ്പുഴ: കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി ബൈക്കുകളില്‍ സഞ്ചരിച്ച് മാല മോഷ്ടിക്കുന്ന മൂന്ന് പ്രതികള്‍ അറസ്റ്റില്‍. പൂഞ്ഞാര്‍ സ്വദേശി സുനില്‍ കെ എസ്, ഭരണങ്ങാനം സ്വദേശി അഭിലാഷ് വി ടി, തെക്കേക്കര സ്വദേശി രമേശന്‍ എന്നിവരാണ് ആലപ്പുഴ പൊലീസിന്റെ പിടിയിലായത്. പ്രതികളില്‍ നിന്നും 60 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

മുണ്ട് ഉടുത്താണ് പ്രതികള്‍ മോഷണത്തിനായി ബൈക്കുകളില്‍ സഞ്ചരിക്കുന്നത്. ‘ഓപ്പറേഷന്‍ മുണ്ടന്‍സ് ഹണ്ട്’എന്ന പേരില്‍ അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയതെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കെ എം ടോമി പറഞ്ഞു.

Top