കല്‍പ്പറ്റയിൽ വീട് കുത്തിതുറന്ന് സ്വർണം കവർന്ന മോഷ്‌ടാവ്‌ പിടിയിൽ

കല്‍പ്പറ്റ:കല്‍പ്പറ്റ വിനായക റസിഡന്‍ഷ്യല്‍ കോളനിയിലെ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ ചെറുവത്തൂര്‍ സിദ്ദിഖാണ് പിടിയിലായത്. കേരളത്തിനകത്തും പുറത്തും നിരവധി കേസുകളില്‍ പ്രതിയാണ് ഇയാൾ. കല്‍പ്പറ്റ ജെ എസ് പി അജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടിയത്. കേരളത്തില്‍ മാത്രം സിദ്ദിഖിനെതിരെ മുപ്പതോളം മോഷണ കേസുകളുണ്ട്.

ചെറുവത്തൂര്‍, പയ്യന്നൂര്‍, തലശ്ശേരി, മാഹി, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട്, വേങ്ങര, പാലക്കാട് നോര്‍ത്ത്, മങ്കര, വാളയാര്‍, ചിറ്റൂര്‍, ശ്രീകൃഷണപുരം, തൃശൂര്‍, കല്‍പ്പറ്റ, കമ്പളക്കാട്, തുടങ്ങി സംസ്ഥാനത്തെ നിരവധി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുമുണ്ട്. കേരളത്തിനു പുറമെ തമിഴ്‌നാട്ടി ഈറോഡ്, മേട്ടുപാളയം തുടങ്ങിയ സ്ഥലങ്ങളിലും സിദ്ദിഖിനെതിരെ കേസുകളുണ്ട്.

wwqകേരളത്തിന് അകത്തും പുറത്തും പത്തിലധികം വാറണ്ടുകളുമുണ്ട്. അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ലോറിയില്‍ ക്ലീനര്‍ ജോലി ചെയ്തുകൊണ്ടിരുന്ന സിദ്ദിഖ് ലോറിക്ക് ആവശ്യമായ ഇന്ധനം ടവറുകളില്‍ നിന്നും മോഷ്ടിക്കാറുണ്ടായിരുന്നു. കേരളത്തില്‍ നിന്നും വാഹനം മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തിയ കേസിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു.

Top