പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ നേരിയ ആശ്വാസം; പവന് 80 രൂപ കുറഞ്ഞ് 29000

കൊച്ചി: പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 29000 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 3,625 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്.

തിങ്കളാഴ്ച ഇത്രതന്നെ വില ആഭ്യന്തരവിപണിയില്‍ ഉയര്‍ന്നിരുന്നു. ഇന്നലെ ഗ്രാമിന് 3,635 രൂപയും പവന് 29,080 രൂപയിലുമാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിച്ചത്.

സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

Top