സ്വര്‍ണ വില വീണ്ടും കൂടി; പവന് 160 രൂപ വര്‍ദ്ധിച്ച് 28,600 രൂപയായി

സ്വര്‍ണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കൂടുന്നത്.

പവന് 28,600 രൂപയിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,575 രൂപ രേഖപ്പെടുത്തി.

ഇന്നലെ പവന് 80 രൂപ വര്‍ദ്ധിച്ച് പവന് 28,440 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,555 രൂപയായി. തുടര്‍ച്ചയായ അഞ്ച് ദിവസം വിപണിയില്‍ പവന് 28,360 രൂപയും ഗ്രാമിന് 3,545 രൂപയിലുമായിരുന്നു വ്യാപാരം പുരോഗമിച്ചിരുന്നത്.

 

 

Top