സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്; പവന് 29,720 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്ന് വീണ്ടും കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.

29,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ സ്വര്‍ണത്തിന് പവന് 160 രൂപ കുറഞ്ഞ് 29,520 രൂപയിലും ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,690 രൂപയിലുമാണ് വ്യാപാരം നടന്നത്. സര്‍വ്വകാല റിക്കോര്‍ഡ് വിലയായ 30,400 രൂപയില്‍ നിന്നാണ് ഇന്നലെ വിലയിടിഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വിലകൂടിയിരിക്കുന്നത്.

Top