സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 30,160 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 30,160 രൂപയിലും ഗ്രാമിന് 3,770 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞിരുന്നത്. ശനിയാഴ്ച പവന് ഇത്രതന്നെ വില രേഖപ്പെടുത്തിയിരുന്നു.

Top