സ്വര്‍ണ വിലയില്‍ നേരിയ ആശ്വാസം; പവന് 320 രൂപ കുറഞ്ഞ് 29,400 രൂപ

കൊച്ചി: സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 29,400 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 3675 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്.

രണ്ട് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. ഒരു ഔണ്‍സിന് 1,537.67 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ നിലവിലെ വില.ജനുവരി എട്ടിനായിരുന്നു സ്വര്‍ണത്തിന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 30,400 രേഖപ്പെടുത്തിയത്.

ഇറാന്‍-യുഎസ് സംഘര്‍ഷം രൂപപ്പെട്ടതാണ് സ്വര്‍ണവിലയില്‍ വന്‍വര്‍ധനയുണ്ടാകാനിടയാക്കിയത്. പിന്നീട് സംഘര്‍ഷത്തിന് അയവുവന്നതോടെ വിലകുറയുകയായിരുന്നു.

Top