സ്വർണവിലയിൽ വീണ്ടും ഇടിവ്: ഗ്രാമിന് 160 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും ഇടിവ്. 1,280 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 160 രൂപ താഴ്ന്ന് 4820 രൂപയായി. ഇതോടെ പവന്റെ വില 38,560 രൂപയായി. 2,000 രൂപയുടെ ഇടിവാണ് ഒരു ദിവസംകൊണ്ട് സ്വർണവിലയിലുണ്ടായത്.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത വില്പന സമ്മർദമാണ് സ്വർണത്തെ ബാധിച്ചത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില 0.5ശതമാനം താഴ്ന്ന് ട്രോയ് ഔൺസിന് 1,982.31 ഡോളർ നിലവാരത്തിലെത്തി. ചൊവാഴ്ചയിലെ 2,070.44 ഡോളറിൽനിന്നാണ് ഇടിവ് ഉണ്ടായിരിക്കുന്നത്.

 

 

 

Top