സ്വര്‍ണ വിലയില്‍ നേരിയ ആശ്വാസം; 160 രൂപ കുറഞ്ഞ്, പവന് 28,480 രൂപ

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 28,480 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ താഴ്ന്ന് 3,560 രൂപയായി.

ഇന്നലെ സ്വര്‍ണ വില ഒരു പവന് 28,640 രൂപയില്‍ എത്തിയിരുന്നു. ഗ്രാമിന് 3,896 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നിട്ടുണ്ട്. ഔണ്‍സിന് 1,479.20 ഡോളര്‍ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Top