സ്വര്‍ണ വിലയില്‍ നേരിയ കുറവ്; 80 രൂപ കുറഞ്ഞ് പവന് 31,920 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കറവ് രേഖപ്പെടുത്തി. പവന് 80 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണം പവന് 31,920 രൂപയായി. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,990 രൂപയില്‍ വ്യാപാരം പുരോഗമിക്കുകയാണ്.

ഇന്നലെ പവന് 760 രൂപ വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡ് വിലയായ 32,000 രൂപയില്‍ എത്തിയിരുന്നു. ഫെബ്രുവരി 24നായിരുന്നു സ്വര്‍ണ വില ചരിത്രത്തിലാദ്യമായി 32,000 രൂപയില്‍ എത്തിയത്. പിന്നീട് വില കുറയുകയായിരുന്നു.

Top