സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്; 120 രൂപ കുറഞ്ഞ് പവന് 32,000 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ 32,000 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 4,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. ഇന്നലെ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപ കുറഞ്ഞ് പവന് 32,120 രൂപയാണ് രേഖപ്പെടുത്തിയത്.

ആഭ്യന്തര വിപണിയില്‍ മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ ഇന്നലെ മാറ്റമുണ്ടാകുന്നത്. മാര്‍ച്ച് ആറിന് 32,320 എന്ന റിക്കോര്‍ഡ് നിരക്കില്‍ സ്വര്‍ണ വില എത്തിയിരുന്നു.

Top