സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്; പവന് 29,520 രൂപ

gold-prize

കൊച്ചി: സ്വര്‍ണ വില ഇന്നും കുറഞ്ഞു. 29,520 രൂപയാണ് പവന്റെ ഇന്നത്തെ വില. പവന് 160 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ രണ്ടു തവണയായി പവന് 720 രൂപയുടെ കുറവുണ്ടായിരുന്നു. സര്‍വ്വകാല റിക്കോര്‍ഡ് വിലയായ 30,400 രൂപയില്‍ നിന്നാണ് ഇന്നലെ വിലയിടിഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്നും വിലയിടിവുണ്ടായിരിക്കുന്നത്.

Top