സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 28,360 രൂപ

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച്ച ആഭ്യന്തര വിപണിയില്‍ പവന് 120 രൂപയും ഗ്രാമിന് 15 രൂപയുടെയും വര്‍ധനവുണ്ടായിരുന്നു. പവന് 28,360 രൂപയിലും ഗ്രാമിന് 3,545 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിങ്കളാഴ്ച ഗ്രാമിന് 3,530 രൂപയും പവന് 28,240 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

Top