സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. പവന് 27,880 രൂപയും ഗ്രാമിന് 3,485 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഒരാഴ്ച കൊണ്ട് 1240 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്.

ഈ മാസം നാലാം തിയതി 29,120 രൂപയുടെ റെക്കോര്‍ഡ് നിരക്കാണ് സ്വര്‍ണത്തിനുണ്ടായിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,497.41 (31.1 ഗ്രാം) ഡോളറാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Top