വിവാഹ സീസണില്‍ ആശ്വാസമായി സ്വര്‍ണവില ;പത്ത് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 1,360 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 120 രൂപ കുറഞ്ഞ് ഇന്ന് 27,760 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 3,470 രൂപയാണ് ഗ്രാമിന്റെ വില. 27,880 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. പത്തുദിവസത്തിനിടെ 1,360 രൂപയാണ് പവന് കുറവ് വന്നിരിക്കുന്നത്.

ആഗോള വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്

Top