സ്വര്‍ണ വില കുതിക്കുന്നു; 160 രൂപ വര്‍ധിച്ച് പവന് 30,160 രൂപ

gold rate

കൊച്ചി: സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. സ്വര്‍ണ വില 30,000 കടന്ന് 30,160 രൂപയിലെത്തി മുന്നേറുകയാണ്.

ഗ്രാമിന് 20 രൂപ കൂടി 3,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രണ്ടാം തവണയാണ് പവന്റെ വില 30,000 കടക്കുന്നത്.

ജനുവരി എട്ടിനായിരുന്നു സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. അന്ന് 30,400 രൂപയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്.

Top