സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 29,920 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ പവന് 480 രൂപയുടെ കുറവ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം 320 രൂപ വര്‍ധിച്ചിരുന്നു.

പവന് 29,920 രൂപയിലും ഗ്രാമിന് 3,740 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് ഒന്‍പതിനാണ് പവന്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 32,320 രൂപയിലെത്തിയത്.

Top