സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്; പവന് 80 രൂപ ഉയര്‍ന്ന് 29,080

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വീണ്ടും വില വര്‍ധനനവുണ്ടായിരിക്കുന്നത്.

29,080 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,635 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച ഇത്രതന്നെ വില ആഭ്യന്തരവിപണിയില്‍ ഉയര്‍ന്നിരുന്നു. നാല് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

Top