റെക്കോര്‍ഡ് നിരക്കില്‍ നിന്നും പിന്നോട്ട്; ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ആശ്വാസം

തിരുവനന്തപുരം: ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 320 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 40 രൂപയും ഇന്ന് കുറഞ്ഞു.

ഗ്രാമിന് 3,735 രൂപയിലും പവന് 29,880 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 3,775 രൂപയും പവന് 30,200 രൂപയുമായിരുന്നു നിരക്ക്. ആഗോളവിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,562.87 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.

Top