മാറ്റമില്ലാതെ സ്വര്‍ണ വില; പവന് 29,640 രൂപ, ഗ്രാമിന് 3,705 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. ബുധനാഴ്ച പവന് 240 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. പവന് 29,640 രൂപയിലും ഗ്രാമിന് 3,705 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

രണ്ട് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ ചൊവ്വാഴ്ച സ്വര്‍ണത്തിന്റെ വില മാറിയത്. പവന് 29,400 രൂപയായിരുന്നു ചൊവ്വാഴ്ച സ്വര്‍ണ വില. ജനുവരി എട്ടിനായിരുന്നു സ്വര്‍ണത്തിന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 30,400 രേഖപ്പെടുത്തിയത്.

ഇറാന്‍-യുഎസ് സംഘര്‍ഷം രൂപപ്പെട്ടതാണ് സ്വര്‍ണവിലയില്‍ വന്‍വര്‍ധനയുണ്ടാകാനിടയാക്കിയത്.

Top