സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍; പവന് 30,400 രൂപ

കൊച്ചി: സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് 30,400 രൂപയും ഗ്രാമിന് 3800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ജനുവരി എട്ടിനും സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. അന്നും 30,400 രൂപയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്.

സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 80 രൂപ കുറഞ്ഞ് 30,120 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,765 രൂപയിലുമാണ് ഇന്നലെ വ്യാപാരം പുരോഗമിച്ചത്.

Top