സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്; 280 രൂപ വര്‍ധിച്ച് പവന് 30,600 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. പവന് 280 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 30,600 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 3,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരാഴ്ചയ്ക്കിടെ പവന് 2,000 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. മാര്‍ച്ച് ഒമ്പതിനായിരുന്നു എക്കാലത്തെയും ഉയര്‍ന്ന വില 32,320 രൂപ രേഖപ്പെടുത്തിയത്.

Top