സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്; 280 രൂപ കുറഞ്ഞ് പവന് 31,520 രൂപ

കൊച്ചി: ഇന്ന് സ്വര്‍ണ വിലയില്‍ വീണ്ടും കുറവുണ്ടായി. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ 31,520 രൂപയാണ് പവന്റെ നിലവിലെ വില. ഗ്രാമിന് 35 രൂപ താഴ്ന്ന് 3,940 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ന് രണ്ടു തവണയാണ് വിലയിടിഞ്ഞത്. രാവിലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഇന്ന് മാത്രം പവന് 480 രൂപയുടെ കുറവാണുണ്ടായത്.

ഇന്നലെ സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 32,000 രൂപയില്‍ എത്തിയിരുന്നു.

Top