കുതിപ്പില്‍ കിതച്ച് സ്വര്‍ണ വില; ഇന്ന് 200 രൂപ കുറഞ്ഞ് പവന് 31,800 രൂപ

കൊച്ചി: സര്‍വകാല റെക്കോര്‍ഡ് ഭേതിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. പവന് ഇന്ന് 200 രൂപയുടെയും ഗ്രാമിന് 25 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഇതോടെ പവന് 31,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ രണ്ടു തവണയായി വില വര്‍ധിച്ച് എക്കാലത്തെയും ഉയര്‍ന്നവിലയായ പവന് 32,000 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 4000 രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

Top