രണ്ട് ദിവസത്തിനുശേഷം വില വര്‍ധനവ്; സ്വര്‍ണ വില 160 രൂപ വര്‍ധിച്ച് പവന് 30,320 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 30,320 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,790 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. ഇന്നലെ പവന് 30,160 രൂപയിലും ഗ്രാമിന് 3,770 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചിരുന്നത്.

Top