സ്വര്‍ണ വില കുറഞ്ഞു; 200 രൂപ കുറഞ്ഞ് പവന് 32,120 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 32,120 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,015 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആഭ്യന്തര വിപണിയില്‍ മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. മാര്‍ച്ച് ആറിന് 32,320 എന്ന റിക്കോര്‍ഡ് നിരക്കില്‍ സ്വര്‍ണ വില എത്തിയിരുന്നു.

Top