സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം; പവന് 480 രൂപ വര്‍ധിച്ച് 30,080 രൂപ

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 480 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ പവന് 30,080 രൂപയായി. ഗ്രാമിന് 3760 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണത്തിന് രണ്ട് തവണ വില കുറഞ്ഞിരുന്നു.

പവന് 1,000 രൂപ കുറഞ്ഞ് വില 29,600 രൂപയാണ് ഇന്നലെ രേഖപ്പെടുത്തിയത്. രാവിലെ പവന് 800 രൂപയാണ് കുറഞ്ഞത്. പിന്നീട് ഉച്ചയ്ക്കുശേഷം 200 രൂപ കുറഞ്ഞ് പവന് 29,600 രൂപയിലുമെത്തി. മാര്‍ച്ച് ഒന്‍പതിനാണ് പവന്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 32,320 രൂപയിലെത്തിയത്.

Top